Latest News
Loading...

മേലുകാവ് അപകടം. രണ്ട് യുവാക്കളും മരിച്ചു




ഈരാറ്റുപേട്ട: തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ രണ്ട് പേർ മരിച്ചു. തൊടുപുഴ മലങ്കര സ്വദേശികളായ പിടിക്കലത്ത് പി.ജെ. അജിത് (22), മണ്ണൂപറമ്പിൽ എം.എസ്. ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. കാറുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും വീണ യുവാക്കൾ ടോറസ് ലോറിയിടിച്ചാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.

തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഈരാറ്റുപേട്ട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിച്ചത്. ടോറസ് ലോറി മറികടന്നെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാക്കൾ ടോറസ് ലോറിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.






.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments