Latest News
Loading...

ഭാരത് അരി പാലായിൽ



കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്രത്തിന്റെ ഭാരത് അരി പാലായിൽ വിറ്റുതുടങ്ങി. ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ കൂടുതൽ ഇടങ്ങളിൽ അരി എത്തിക്കുന്നുണ്ട്. .പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, KSRTC ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ വിതരണം നടന്നു. അരി വാങ്ങാൻ വലിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.



ഒരാൾക്ക് 50 Kg ലഭിക്കും. തൃശ്ശൂരിലാണ് ആദ്യ വിൽപ്പന നടത്തിയത്. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വിൽപ്പന. ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ കൂടുതൽ ഇടങ്ങളിൽ അരി എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമം .കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുക. 





.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments