Latest News
Loading...

പ്രതിസന്ധികളിൽ പതറാതെ കരുത്ത് നേടി വിജയം കൈവരിക്കണം: മാണി സി കാപ്പൻ



പ്രതിസന്ധികളും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും അവയിൽ പതറാതെ ഊർജ്ജം ഉൾക്കൊണ്ട് കരുത്ത് നേടി വിജയം കൈവരിക്കണമെന്നും മാണി സി കാപ്പൻ എംഎൽഎ. വാകക്കാട് സെൻ്റ്. അൽഫോൻസ ഹൈസ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ പാല രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ്  കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. തദവസരത്തിൽ 26 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി. കാതറൈൻ സിറിയക്കിന് യാത്രാമംഗളങ്ങളും നേർന്നു. 





മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, പഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, ഭരണങ്ങാനം അൽഫോൻസ ജ്യോതി പ്രൊവിൻസ് അസി. പ്രൊവിൻഷ്യൽ സി. ജോസി കല്ലറങ്ങാട്ട്, ഫാ. ജോസ് ചുങ്കപ്പുര, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, പൂർവവിദ്യാർത്ഥി അനിറ്റ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments