പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ103 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. സമ്മേളനം പാലാ രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ..സ്കൂൾ മാനേജരും എഫ്സിസി പാല അൽഫോൻസാ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവറന്റ് ഡോക്ടർ സിസ്റ്റർ ഗ്രേസ് മുണ്ടപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയ എഫ്സിസി യോഗത്തിൽ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി മിനിമോൾ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ, പിടിഎ പ്രസിഡണ്ട് പാട്രിക് ജോസഫ്,തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉച്ചയ്ക്കുശേഷം കുട്ടികൾ അവതരിപ്പിച കലാപരിപാടികൾ നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments