അർഹപ്പെട്ട നിർധന വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസിനായ് പാലാ പീറ്റർ ഫൌണ്ടേഷൻ മരിയൻ മെഡിക്കൽ സെന്ററിന് നാലു ഡയലിസിസ് മെഷീനുകൾ സംഭാവന നൽകി. മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ , ചീഫ് കൺസൾട്ടന്റ് പീഡിയാട്രിഷൻ ഡോ. അലക്സ് മാണി, ഫൌണ്ടേഷൻ ചെയർമാൻ ഷിബു പീറ്റർ വെട്ടുകല്ലേൽ(യു എസ്), ബിജു കാരിയാവിൽ(യു എസ്) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പദ്ധതി ഉദ്ഘാടനവും കൈമാറ്റചടങ്ങും നിർവഹിച്ചു. മദർ പ്രൊവിൻഷ്യൽ സി. ഗ്രേസ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments