Latest News
Loading...

ചെറു ധാന്യ പ്രദർശനം




ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ സാഫിൻ്റെ ആഭിമുഖ്യത്തിൽ ചെറുധാന്യങ്ങളുടെ (മില്ലറ്റ്) പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഒമ്പത് ചെറുധാന്യങ്ങളും അവ ഉപയോഗിച്ച് പാചകം ചെയ്ത വിഭവങ്ങളും പ്രദർശനത്തിനു വച്ചിരുന്നു. ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതു ലവണങ്ങൾ, ജീവകങ്ങൾ, കുറഞ്ഞ കലോറി എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. 



.അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള പ്രധാന മാർഗ്ഗമായി ഇവയെ നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. റാഗി, വരക്, തിന, കൊറേലി കമ്പം, ചാമ, ക്വിനോവ , മണിച്ചോളം, കുതിരവാലി, തുടങ്ങി ഒമ്പത് ചെറുധാന്യങ്ങളാണ് മില്ലറ്റ് അംബാസഡൻമാരായ കുട്ടികൾ പരിചയപ്പെടുത്തിയത്. 



പരിപാടികൾക്ക് സാഫ് ക്യാപ്റ്റൻ സ്വായി മ , അധ്യാപകരായ ഫാത്തി മറഹീം, മുഹമ്മദ് ലൈസൽ ,എം.എഫ് അബ്ദുൽ ഖാദർ, ജയൻ പി.എൻ, പി.ടി.എ പ്രസിഡൻ്റ് തസ്നീം കെ. മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments