ജീവിക്കാൻ മാർഗമില്ലാത്തതിനെ തുടർന്ന് ദയാവധത്തിനു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനുമതി തേടാനൊരുങ്ങിയ കുടുംബത്തിന് ആശ്വാസം പകരാൻ പാലാ മാർ സ്ലീവാ മെഡിസിറ്റി ഒരുങ്ങുന്നു. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന സ്മിത ആന്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങിയത്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദ്ദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു.
സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവർത്തി പരിചയവും, പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നൽകാൻ തയ്യാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അറിയിച്ചു. ഇവരുടെ ഇളയ രണ്ടു കുട്ടികളായ സാൻട്രിൻ , സാന്റിനോ എന്നിവർ അപൂർവ്വ രോഗബാധിതരാണ്. ഇൗ കുട്ടികൾക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കൺസൽട്ടേഷനും ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകും. മറ്റ് ചികിത്സകൾ വേണ്ടത് സൗജന്യ നിരക്കിൽ ചെയ്തു നൽകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളി വികാരി റവ.ഫാ.ജോർജ് വെട്ടുകല്ലേൽ എന്നിവരും ഭവനസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
1 Comments
https://m.facebook.com/story.php?story_fbid=pfbid02Jz9HtLMzUqRnwk16so7oZPneURKQcoyQjXUnChkL2678GPYRfKu8DWjeLaYMmuH8l&id=100044271677273&mibextid=Nif5oz
ജാസ്മിൻ ഷായുടെ പേജ്