Latest News
Loading...

കെ.പി.എസ്.എച്ച്.എ. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു




            കേരള പ്രൈവറ്റ് സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വാഗമൺ ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ ജനുവരി 19, 20 തീയതികളിൽ നടന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിൽ നിന്നുമുള്ള സംഘടനയുടെ ഭാരവാഹികൾ ക്യാമ്പിൽ സംബന്ധിച്ചു.

             സംസ്ഥാന പ്രസിഡൻറ് ജോൺ വർഗ്ഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ബർക്കു മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. 
            



പ്രഥമാധ്യാപകർ ഇന്ന് നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മുൻ എം.എൽ.എ.യും ഇപ്പോൾ എ.ഐ.സി.സി. മെമ്പറുമായ ഇം.എം.ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് പ്രഥമാധ്യാപകർ എന്നും അവർക്ക് സമൂഹത്തോടുള്ള കടപ്പാട് വളരെ വലുതാണെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.



ഇന്നത്തെ കാലഘട്ടത്തിലും വരും കാലങ്ങങ്ങളിലും പ്രഥമാധ്യാപകർ എങ്ങനെ ആകണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പാലാ സെൻ്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് പ്രൊഫസർ അലക്സ് ജോർജ് ക്ലാസ് നയിച്ചു.

         കെ.പി.എസ്.എച്ച്. എ സംസ്ഥാന ജനൽ സെക്രട്ടറി റെജിമോൻ വി.എം. ആമുഖ സന്ദേശം നൽകി. സംഘടനയുടെ അക്കാഡമിക് കൗൺസിൽ ചെയർമാൻ ജോ സെബാസ്റ്റ്യൻ സ്വാഗതവും സംസ്ഥാന ട്രഷറർ ഉസ്മാൻ കെ.കെ. കൃതജ്ഞതയും പറഞ്ഞു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രഥമാധ്യാപകർക്ക് വാഗമണ്ണിലെ ഒത്തുചേരൽ ഒരു നവ്യാനുഭവമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments