യൂത്ത് ഫ്രണ്ട് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുംമരുത് സെൻ്റ് റോക്കിസ് അസൈലത്തിലെ അന്തേവാസികൾക്കൊപ്പം കെ എം മാണിസാറിൻ്റ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജ്യോതിഷ് ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം കാരുണ്യദിന സന്ദേശം നൽകി.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കേരളാ കോൺഗ്രസ് (എം) മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിനോയി നരിതൂക്കിൽ, യൂത്ത്ഫ്രണ്ട് (എം)പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ്കുട്ടി വരിക്കയിൽ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റ്റോബി തൈപ്പറമ്പിൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി, കേരളാ കോൺഗ്രസ് എം നേതാക്കളായ കെ.പി ജോസഫ് കുന്നത്ത് പുരയിടം, ബിജോയി ഈറ്റത്തോട്ട്, ജോസ് പാറേക്കാട്ട്, പെണ്ണമ്മ തോമസ്, മോൻസ് കുമ്പളന്താനം, സോജൻ തൊടുകയിൽ, ജിത്തു ജോസ് എന്നിവർ പ്രസംഗിച്ചു.
യൂത്ത്ഫ്രണ്ട് (എം) നേതക്കാളായ ആൻ്റോ വെള്ളാപ്പാട്ട്, ആൽബർട്ട് കെ ടോം, ജോർജ്ജ്കുട്ടി ജോയി, അനീഷ് രാജു, സനീഷ് മാത്യു, ജോർജ്ജ് ജോസഫ് എന്നിവർ കാരുണ്യദിന പരിപാടികൾക്ക് നേതൃത്വം നൽകി. അന്തേവാസികളോടൊപ്പമുള്ള സ്നേഹവിരുന്നോടെയാണ് ചടങ്ങിന് സമാപനമായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments