Latest News
Loading...

എക്സൈസ് വിമുക്തി ജില്ലാതല ലഹരി വിരുദ്ധ പ്രചാരണം സമാപിച്ചു



 യുവതലമുറയെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വിമുക്തി മൊബൈൽ ബോധവൽക്കരണ വിഭാഗം സംഘടിപ്പിച്ച ജില്ലാതല പ്രചാരണ പരിപാടികളുടെ സമാപനം പാലാ ഗവൺമെൻ്റ് പോളിടെക്നിക് കോളജിൽ നടത്തി. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ആനി എബ്രാഹം അധ്യക്ഷത വഹിച്ചു. 



മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. സിബി മാത്യു പ്ലാത്തോട്ടം, പാലാ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, എക്സൈസ് വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ പ്രിയാ വി വി, മധു കെ ആർ, അരുൺ കുളമ്പള്ളിയിൽ, ജോജോ പ്ലാത്തോട്ടം, കോളേജ് യൂണിയൻ ചെയർമാൻ അരുൺ ആർ ആലക്കൽ, ഒ എ ഹാരിസ് എന്നിവർ പ്രസംഗിച്ചു.





ജനുവരി നാലിന് ചങ്ങനാശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാരംഭിച്ചു 11 എക്സൈസ് റേഞ്ചുകളിലൂടെ വിവിധ സ്കൂളുകളിലും കോളജുകളിലും ലഹരി വിമുക്ത സന്ദേശം പരിപാടിയുടെ ഭാഗമായി പ്രചരിപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments