Latest News
Loading...

നിർധനവൃക്ക രോഗികൾക്ക് സഹായ ഹസ്‌തവുമായി പാലാ പീറ്റർ ഫൗണ്ടേഷനും മരിയൻ മെഡിക്കൽ സെന്ററും




പാലാ: നിർധന വ്യക്ക രോഗികൾക്കുവേണ്ടി സൗജന്യമായി ഡയാലിസിസ് നിർവഹിക്കുവാൻ പാലാ പീറ്റർ ഫൗണ്ടേഷൻ 30 ലക്ഷം രൂപാ ചിലവിൽ നാലു ഡയാലിസിസ് മെഷീനുകൾ അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിക്കു സംഭാവന നൽകി. ഫൗണ്ടേഷൻ ചെയർമാനും ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ഷിബു പീറ്റർ വെട്ടുകല്ലേൽ (യു. എസ്. എ). പാലാ മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ വെട്ടുകല്ലേൽ, ബിജു ജോർജ് കാരിയാവിൽ (യു. എസ്. എ), ഡോ. അലക്സ് എന്നിവരുടെ നേത്യത്വത്തിൽ മരിയൻ ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുവാനും തുടർ നടത്തിപ്പിനുമായി പീറ്റർ ഫൗണ്ടഷന്റെ നേത്യത്വത്തിൽ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു.



പദ്ധതിയുടെ ഉദ്ഘാടനവും കൈമാറ്റച്ചടങ്ങും 19 നു വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആശുപത്രി അങ്കണ ത്തിൽ വച്ചു പാലാ രൂപത മെത്രാൻ അഭിവന്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും



കിഡ്‌നി രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഡയാലിസിസ് കൃത്യമായി ചെയ്യുവാൻ സാധിക്കാതെ വരുന്നവർക്ക് ഇത് ഏറെസഹായകരമായിരിക്കുകയാണ് എന്നും, ആശുപത്രി അധികൃതരും, ഡോക്‌ടർമാരും പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ തോമസ് പീറ്റർ വെട്ടുകല്ലേൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഡോ. അലക്‌സ് മാണി, ഡോ. രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments