കെ എസ് ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ഞായർ വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി കെ സുനീർ അത്ഭുതകര്യമായി രക്ഷപെട്ടു.
യാത്രകരെ ഇറക്കിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബ്രാക്ക് നഷ്ടപെട്ട ബസ് പിനോട്ട് ഉരുണ്ട് ഓട്ടോ സ്റ്റാൻഡിനു സമീപത്തുള്ള മരത്തിൽ ഇടിച്ചതിന് ശേഷം ഓട്ടോയിൽ ഇടിക്കുകയയിരുന്നു.
ഈരാറ്റുപേട്ട അഗ്നിശമന സേനയെത്തിയാണ് രണ്ടായി തകർന്ന ഓട്ടോ റോഡിൽ നിന്നും മാറ്റിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments