Latest News
Loading...

ഭാരതത്തിന്റെ തെക്കിനെയും വടക്കിനെയും ചേർത്തുനിർത്തിയ മഹാ സ്തംഭമാണ് ശ്രീരാമൻ




പാലാ: ഭാരതത്തിന്റെ തെക്കിനെയും വടക്കിനെയും ചേർത്തുനിർത്തിയ
മഹാ സ്തംഭമാണ് ശ്രീരാമനെന്ന്
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ.
ശ്രീരാമന്റെ മാർഗത്തിലൂടെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇന്ന് നമ്മുടെ മുന്നിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.31-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

496 വർഷത്തെ വനവാസത്തിന് 
ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തുന്ന ശ്രീരാമനെ വരവേൽക്കാൻ ഭാരതം ഒരുങ്ങിനിൽക്കുകയാണെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.




രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി. 1992-ൽ അയോദ്ധ്യയിലെ കർസേവയിൽ പങ്കെടുത്ത മീനച്ചിൽ താലൂക്കിൽ നിന്നുള്ള ഇരുപതോളം പേരെ സമ്മേളനത്തിൽ ആദരിച്ചു. കർസേവകരെ നയിച്ച സംഘത്തിലെ
പ്രമുഖനും സംസ്ഥാന ധർമ്മ ജാഗരൺ പ്രമുഖുമായ വി.കെ.വിശ്വനാഥന്
ഡോ.പി.ചിദംബരനാഥ് സ്മാരക വീര മാരുതി പുരസ്കാരം, ആർഎസ്എസ് പൊൻകുന്നം സംഘ ജില്ലാ സംഘചാലകും ജന്മഭൂമി പത്രാധിപരുമായ
കെ.എൻ.ആർ. നമ്പൂതിരി സമർപ്പിച്ചു.



വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അനിരുദ്ധൻ പാറക്കടവിൽ, അഭിഷേക് മഹാദേവൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ആർഎസ്എസ് കിടങ്ങൂർ മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ് സ്വർഗ്ഗീയ ശന്തനു എസ്.കുമാറിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്
സമ്മേളനത്തിൽ നൽകി.
അഡ്വ.ജി.അനീഷ് സ്വാഗതവും ഡോ.പി.സി. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments