Latest News
Loading...

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച.



പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച.  ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ ടിയര്‍ ഗ്യാസുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് യുവാക്കള്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. 




.പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ഗ്യാസെന്നാണ് കരുതുന്നതെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചത്.  ഇയാളുടെ ഷൂസിനുള്ളിലാണ് മഞ്ഞ കളറിലുള്ള വസ്തു ഒളിപ്പിച്ചിരുന്നത്. 



.മഞ്ഞ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. ഇയാളെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കി . എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. എംപിആര്‍ സുരക്ഷിതരാണ്. 


നാല് ലെയര്‍ സെക്യൂരിറ്റിയാണ് പാര്‍ലമെന്റിലുള്ളത്. ഇത് മറികടന്നാണ് രണ്ട് കളര്‍ സ്‌മോക്ക് ഉപകരണം ഒളിപ്പിച്ച് കടത്തിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് സംഭവം എന്നതും ശ്രദ്ധേയമാണ്. പുറത്ത് സമാനരീതിയില്‍ പ്രതിഷേധിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു. മഞ്ഞ പുക കണ്ണുകള്‍ക്ക് നീറ്റലുണ്ടാക്കിയെന്ന് എംപിമാര്‍ പ്രതികരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments