Latest News
Loading...

പാലാ ജൂബിലി ; 2 ദിവസം ഗതാഗതക്രമീകരണങ്ങള്‍



പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ 07.12.23 തീയ്യതി വൈകിട്ട് 5 മണി മുതൽ രാത്രി 9 മണിവരെയും , 08.12.23 തീയ്യതി രാവിലെ 10 മണി മുതലും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.

കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി പോകേണ്ടതാണ്.





ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 12 –ം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴിയും യാത്ര ചെയ്യേണ്ടതാണ്.

തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.

 കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടപ്പാട്ടൂർ ബൈപ്പാസു വഴി 12-ം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments