മരിയസദനത്തിനൊരു കൈത്താങ്ങുമായി പാലായിൽ അടിപൊളി ക്രിസ്മസ് കരോൾ നടന്നു പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു പാലാ ഡി വൈ സ് പി എ ജെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. വക്കച്ചൻ മറ്റത്തിൽ Ex MP,സന്തോഷ് മരിയ സദനം, ഡോക്ടർ ജോസ് കോക്കാട്ട് ,വി സി ജോസഫ്, ആൻ്റണി അഗസ്റ്റ്യൻ കുറ്റിയാങ്കൽ, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എ ബി സൺ ജോസ്, ഫാദർ ജോസ് കാക്കല്ലിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി വീണ്ടുമൊരു ക്രിസ്മസ് കൂടി സമാഗതമായിരിക്കുകയാണ് .മനുഷ്യ സ്നേഹത്തിൻ്റെയും, പങ്കുവയ്ക്കലിൻ്റെയും പ്രാധാന്യവും, സാന്താക്ലോസിൻ്റെ ചരിത്രവും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, പാലാ റോട്ടറി ക്ലബും മരിയസദനവും സംയുക്തമായി ബാൻഡും ,പാട്ടും, അലങ്കാരങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയും ,നക്ഷത്രവും, സഞ്ചരിക്കുന്ന ഡി ജെ യും ,വർണ്ണശബളമായ വൈദ്യുതി ലൈറ്റുകളാൾ അലങ്കരിച്ച വാഹനവും, മാൻ തെളിച്ച വാഹനത്തിലെ പാപ്പായും, ചെണ്ടമേളവും ഒക്കെയായി പാലാക്കാർക്കായി അടിപൊളി ക്രിസ്മസ് കരോൾ ആണ് പാലായിൽ നടന്നത്. സത്രീകളും കുട്ടികളും യുവാക്കളും അടക്കം നൂറുകണക്കിന് ആളുകൾ കരോളിൽ അണി ചേർന്നു.
വര്‍ഷങ്ങളായി നൂറുകണക്കിനു അശരണരേയും അലംബഹീനയേരും, മനോരോഗികളെയും മരുന്നും, ആഹാരവും, സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനത്തിനു കൈത്താങ്ങ് ആകുന്നതിനു കൂടി വേണ്ടിയാണ് ക്രിസ്തുമസ്സ് ന്യൂ ഇയർ വരവറിയിച്ചു കൊണ്ട് ഈ ക്രിസ്മസ് കരോള്‍ നടത്തിയത്
പാലായിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും പാലാ റോട്ടറി ക്ളബും മരിയസദനവും സംയുക്തമായി നടത്തുന്ന ക്രിസ്മസ് കരോൾ കൊട്ടാരമറ്റത്ത് പാലാ രൂപാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്ത് പാലാ DYSP ശ്രീ.എ.ജെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്ത കരോൾ പാലായുടെ മെയിൻ റോഡിലൂടെ സഞ്ചരിച്ചു ളാലം പാലം ജംഗ്ഷൻ ചുറ്റി കുരിശുപള്ളി ജംക്‌ഷനിൽ ക്രിസ്മസ് കേക്ക് വിതരണം ചെയ്തു സമാപിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments