Latest News
Loading...

പാലാ രൂപതാ ബൈബിൾ കൺവൻഷന് തുടക്കം



41-ാമത് പാലാ രൂപതാ ബൈബിൾ കൺവൻഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയിൽ തുടക്കമായി. അണക്കര മരിയർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡോമിനിക് വാളമ്മനാലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷന്റെ ഉദ്ഘാടനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിയ്ക്കല്‍, ഫാ.ഡൊമിനിക് വാളമ്മനാല്‍, ഫാ.സെബാസ്റ്റിയന്‍ വെട്ടുകല്ലേല്‍, ഫാ.മാത്യു പുല്ലുകാലായില്‍, ഫാ.ജേക്കബ് വെളളമരുതുങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 



പാലാ ബൈബിൾ കൺവൻഷൻ ഒന്നാം ദിനം മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.. പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലെപ്പറമ്പിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, ഭരണങ്ങാനം അൽഫോൻസ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഫാ. മാത്യു പുന്നത്താനത്ത്കുന്നേൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിൻ്റെ സെക്രട്ടറി ഫാ. ജോൺ പാക്കരമ്പേൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments