Latest News
Loading...

നവകേരള സദസ്സ് ബഹുജന സദസ്സാക്കാന്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തും.




നവകേരളം ബഹുജനസദസ്സ് മുന്നോടിയായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് തല വിളംബര ജാഥ കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നിമ്മി ട്വിങ്കിള്‍രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ മന്ത്രിസഭ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിവരുന്ന നവകേരള ബഹുജനസദസ്സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ മേഖലകളിലുളള ആളുകള്‍  വിളംബര ജാഥയ്ക്ക്  അണിചേര്‍ന്നു.  



.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ. റ്റി.ആർ വേണുഗോപാല്‍, CPI(M) ലോക്കൽ സെക്രട്ടറി സെന്നി സെബാസ്റ്റ്യൻ,കൊഴുവനാല്‍ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ്‍ ശ്രീ. സണ്ണി അഗസ്റ്റ്യന്‍ നായ്പുരയിടം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. രമ്യാ രാജേഷ്, ശ്രീമതി. ലീലാമ്മ ബിജു, ശ്രീ. പി.സി. ജോസഫ്, ശ്രീ. ഗോപി കെ.ആര്‍ , NCP പ്രതിനിധി  അഡ്വ. ബേബി ജോസഫ് ഊരകത്ത്, ശ്രീ. സാജന്‍ മണിയങ്ങാട്ട്, ർ വേണുഗോപാൽ, ADMC ശ്രീ. പ്രകാശ് ബി. നായര്‍, പഞ്ചായത്ത്‌ സെക്രട്ടറി ജോമോൻ മാത്യു എന്നിവര്‍ ആശംസകളറിയിക്കുകയും കൊഴുവനാല്‍ സി.പി.ഐ. ലോക്കല്‍ സെക്രട്ടറി ശ്രീ. കെ.ബി. അജേഷ് കൃതഞത അറിയിക്കുകയും ചെയ്തു.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments