Latest News
Loading...

ചികിത്സയിലിരുന്ന യുവാവ് മരിച്ചു



മിനിബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മേലമ്പാറ കുന്നേൽപുരയിടത്തിൽ ടോമി കുരുവിളയുടെ മകൻ സ്റ്റീവ് ടോം (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം. 



പരിക്കേറ്റ സ്റ്റീവിനെ ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. മാതാവ്: ടെസി വിളക്കുമാടം കല്ലോലിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: മനു ടോം, റിച്ചു ടോം, ജോയൽ ടോം. സംസ്‌കാരം ബുധനാഴ്ച 3.30 ന് വീട്ടിലാരംഭിച്ച് ഭരണങ്ങാനം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments