Latest News
Loading...

നവകേരള സദസ്സ് - യു.ഡി.എഫ് തന്ത്രം വിഫലം: ഡാന്റീസ് കൂനാനിയ്ക്കൽ.നവകേരള സദസ്സിന്റെ വേദിയിൽ പ്രോഗ്രാം അവതാരകരുടെ വാക്കുകളും തോമസ് ചാഴികാടൻ എം.പിയുടെ പ്രസംഗവും കാര്യം വേണ്ടത്ര മനസ്സിലാക്കാത്തതാണന്ന് മുഖ്യമന്ത്രി പറഞ്ഞതിന് വലിയ പ്രാധാന്യം കൽപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന്  യു. ഡി.എഫ് നടത്തുന്ന പാഴ്ശ്രമം ഉപേക്ഷിക്കണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. അധികാര ദുർവിനിയോഗം ആരോപിച്ച് ഗവർണ്ണർക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ക്രൂദ്ധ ഭാവത്തോടെ വണ്ടിയിൽ നിന്നിറങ്ങി ആക്രോഷിക്കുകയും ഗുരുതര കുറ്റം ചുമത്തി വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാനും ശ്രമിക്കുന്ന ഗവർണ്ണറും കക്ഷി രാഷ്ട്രീയത്തിലുപരി നാടിന്റെ വികസന പ്രതിസന്ധികൾ ചർച്ച ചെയ്യപ്പെടേണ്ട നവകേരള സദസ്സ് എന്ന സർക്കാർ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച പ്രതിപക്ഷ നേതാവും പാർടി താൽപ്പര്യങ്ങൾക്കായി സ്വയം മറന്ന് തെരുവിലിറങ്ങി ഗവർണ്ണറേയും മുഖ്യമന്ത്രിയേയും അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്ന വിദ്യാർത്ഥി കൂട്ടവും രാഷ്ട്രീയധാർമ്മികതയും സഹിഷ്ണുതയും മറന്നു പോവുകയാണ്.  .പതിനായിരങ്ങൾ പങ്കെടുത്ത പാലായിലെ നവകേരള സദസ്സിൽ സ്ഥലം എം.എൽ.എ  രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി പരിപാടിയിൽ നിന്ന് വിട്ടു നിൽക്കവെ സ്ഥലം എം.പി. എന്ന നിലയിൽ തോമസ് ചാഴികാടൻ റബ്ബർ വില , ചേർപ്പുങ്കൽ പാലം, മുനിസിപ്പൽ സ്റ്റേഡിയം തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ മുഖ്യമന്ത്രിയടക്കം മന്ത്രിസഭാംഗങ്ങളുടെ മുൻപിൽ അവതരിപ്പിച്ചത് സ്വാഗതാർഹമാണ്. കേരളത്തിന്റെ ഭരണനേട്ടങ്ങളും കേന്ദ്രത്തിന്റെ പക പോക്കലുകളും തുറന്നു പറയുന്നതിനൊപ്പം നാടിന്റെ പ്രാദേശിക വികസന പ്രശ്നങ്ങളും നവകേരള സദസ്സിൽ സംവദിക്കപ്പെടേണ്ടതുണ്ടന്നും ജനങ്ങളുടെ ജീവൻ തുടിയ്ക്കുന്ന സർക്കാർ ഫയൽ നീക്കങ്ങളിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ അനാസ്ഥ പുലർത്തുന്നതായും വികസന പദ്ധതികളുടെ വകുപ്പുതല പ്രവർത്തന വിലയിരുത്തൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാവണമെന്നും സംസ്ഥാന മന്ത്രിസഭ ഒന്നിച്ച് അസംബ്ലി മണ്ഡലങ്ങളിലെത്തിച്ചേർന്ന പോലെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജില്ലാ ,ബ്ലോക്ക് ഭരണാധികാരികളും ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്തുതലത്തിൽ ജനങ്ങളോടു സംവദിക്കാൻ കടന്നുവരണമെന്നും പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനൊപ്പം അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാനസെക്രട്ടറിയേറ്റംഗം കൂടിയായ ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു. 

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഒരുമിച്ചു കാണാനും അവർ പറയുന്നതു കേൾക്കാനുമുള്ള താൽപ്പര്യം മാത്രമല്ല സർക്കാർ പ്രോഗ്രാം എന്ന നിലയിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും പഞ്ചായത്തുതലസംഘാടന വാഹന ക്രമീകരണങ്ങളും പ്രതികൂല സാഹചര്യത്തിലും നാടിനെ മുന്നോട്ടു നയിക്കുന്ന ഇടതു മുന്നണി സർക്കാരിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നതിനുള്ള അവസരവുമായാണ് പതിനായിരങ്ങൾ സദസ്സുകളിലെത്തിച്ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   
Post a Comment

0 Comments