Latest News
Loading...

ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്.



പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് റോഡിൽ തെന്നി നിയന്ത്രണം വിട്ട് അപകടം. രാത്രി 9 മണിയോടെ ആയിരുന്നു അപകടം.



 എറണാകുളത്തു നിന്നും ഈരാറ്റുപേട്ട ലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 



ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു . ബസ് ഡ്രൈവറുടെ തലയ്ക്കും പരിക്കുണ്ട്. ബസ് മരത്തിലും സമീപത്ത് കെട്ടിടത്തിലും ഇടിച്ചു.




ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്കും പെട്രോൾ പമ്പിനും സമീപമാണ് അപകടം ഉണ്ടായത്. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്.



 പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പാലാ പോലീസും പാലാ ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments