Latest News
Loading...

റബറിന് 250 രൂപയെങ്കിലും ലഭിക്കണം. പാലാ ബിഷപ്



റബറിന് 250 രൂപയെങ്കിലും ലഭിക്കണമെന്നും  അതിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കര്‍ഷകരെയാണ് രാജ്യത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തേണ്ടത്. ഈ രാജ്യം കര്‍ഷകരുടേതാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ സാമ്പത്തിക നിലവാരം നിശ്ചയിക്കുന്നത്. എകെസിസിയുടെ അതിജീവനയാത്രയ്ക്ക് പാലായില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. 



കര്‍ഷകര്‍ ചിതറിക്കപ്പെട്ട് കിടക്കുകയാണ്. മുറിവേറ്റവരയാണ് കര്‍ഷകര്‍ ജീവിക്കുന്നത്.  ഏകസ്വരത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സാധിക്കണം. അപ്പം നല്കുന്ന അപ്പന്‍മാരെ വേണ്ടപോലെ ശ്രദ്ധിച്ചാല്‍ ഭരണനേതാക്കള്‍ക്ക് നല്ലതായിരിക്കും. നവകേരളാ യാത്ര തലസ്ഥാനത്ത് എത്തുമ്പോള്‍ എകെസിസി അതീജീവനയാത്ര മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുമെന്നും ബിഷപ് പറഞ്ഞു.  


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments