Latest News
Loading...

സഹകരണ ബാങ്കിലെ കെടുകാര്യസ്തയ്ക്ക് സി.പി.എം. ഉത്തരവാദി -യൂത്ത് ലീഗ്



ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്തതക്കുo പൂർണ്ണ ഉത്തരവാദിത്വം സി.പി.എം നിയന്ത്രിത ഭരണ സമിതിയ്ക്ക് മാത്രമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ . ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും ലക്ഷക്കണക്കിന് രൂപ വായ്പ നൽകി തിരിച്ചടവിന് വേണ്ടി യാതൊരു നടപടിയെടുക്കാതിരിക്കുകയും ചെയ്ത ഭരണ സമിതി പണം നിക്ഷേപിച്ച പാവപ്പെട്ട ഇടപാടുകാർക്ക് പണം നൽകാതിരിക്കുകയാണ്.




ആസ്തി വിറ്റാണെങ്കിലും ഇടപാടുകാരുടെ തുക തിരിച്ച് നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ് യഹ്‌യ സലിം അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് കാട്ടമല സ്വഗതം പറഞ്ഞുലക്ഷക്കണക്കിന് രൂപ തിരിച്ചു കിട്ടാനുള്ള ധാരാളം സഹകാരികൾ പരിപാടിക്കിടെ സങ്കടം പങ്കു വെച്ചു. 
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി. നാസർ, മുനിസിപ്പൽ ചെയർമാൻ സുഹ്റ അബ്ദുൽ ഖാദർ,മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ്, ജില്ലാ ജന.സെകട്ടറി അമീർ ചേനപ്പാടി,മുസ്ലിംലീഗ് നേതാക്കളായ അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, പി.എം. അബ്ദുൽ ഖാദർ, കെ. എ. മുഹമ്മദ് ഹാഷിം, എന്നിവർ സംസാരിച്ചു.

 അബ്സാർ മുരിക്കോലി, അമീൻപിട്ടയിൽ, മാഹീൻ കടുവാമുഴി, മുനീർ കൊല്ലം പറമ്പിൽ ലത്തീഫ് KH, നസീം മടുക്കളപ്പേൽ , അബ്ദുള്ള മുഹ്സിൻ , റിയാസ് പ്ലാമൂട്ടിൽ, നവാസ് കീരിയാ തോട്ടം, തൽഹത്ത് മാളിയേക്കൽ, റിയാസ് മടുക്കളപ്പേൽ , അൻവർ മുരിക്കോലി, ജുനൈദ് കാട്ടാമല, സിയാദ് കൂവപ്പള്ളി, അമീൻ മേത്തർ, അർസൽ കണ്ടത്തിൽ , നാസിം തലപ്പള്ളിൽ, അനീസ് കോന്ന ച്ചാടത്ത്  എന്നിവർ നേതൃത്വം നൽകി. സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments