പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ആലുംതറയില്‍ റബര്‍പാല്‍ തോട്ടിലൂടെ ഒഴുകി. റബര്‍പാല്‍ ശേഖരിക്കുന്ന വീപ്പ തോട്ടിലേയ്ക്ക് മറിഞ്ഞതോടെയാണ് തോട് പാല്‍നിറമായത്.
കുത്തനെയുള്ള പ്രദേശമായ ഇവിടെ മുകള്‍ഭാഗത്ത് തോട്ടങ്ങളില്‍ നിന്നും ശേഖരിക്കുന്ന റബര്‍പാല്‍ പൈപ്പ് വഴി താഴെ വീപ്പയിലേയ്ക്ക് ശേഖരിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പാല്‍ നിറയ്ക്കുന്നിതിനിടെ വീപ്പ മറിഞ്ഞ് തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. പാല്‍ പൂര്‍ണമായും തോട്ടില്‍ ഒഴുകിപ്പരന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments