Latest News
Loading...

ഗതാഗതം ഭാഗികമായി തടസപ്പെടും



മീനച്ചില്‍ മലങ്കര ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നീലൂരില്‍ നിന്നുള്ള ശുദ്ധീകരിച്ച ജലം പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി, തലനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം നടത്തുന്നതിലേക്കായുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ തീക്കോയി - ആനിയിളപ്പ് വെട്ടിപ്പറമ്പ്  പൂഞ്ഞാര്‍ റോഡില്‍ നടന്നുവരുന്നു. ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ റോഡുകളില്‍ കൂടിയുള്ള ഗതാഗതം ഭാഗികമായി നവംബര്‍ 20 വരെ  തടസപ്പെടുന്നതായിരിക്കുമെന്ന്  മീനച്ചില്‍ മലങ്കര ജലജീവന്‍ മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ അറിയിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments