സര്‍ക്കാര്‍ നിര്‍മിത ജവാന്‍ മദ്യത്തിന്‍റെ ഫുള്‍ ബോട്ടില്‍ ഈ മാസം വിപണിയിലെത്തും . 490 രൂപയായിരിക്കും വില. 750 മില്ലിലീറ്റർ മദ്യം 490 രൂപയ്ക്ക് വിൽക്കുമ്പോൾ ഏറ്റവും കുറവു രൂപയ്ക്കുള്ള ഫുൾ ബോട്ടിൽ മദ്യമെന്ന ഖ്യാതിയും ജവാനിൽ വന്നു ചേരും.
സംസ്ഥാനത്ത് ഏറ്റവും ഡിമാൻഡുള്ള ജവാൻ മദ്യത്തിന്റെ ഒരു ലീറ്ററാണ് ഇപ്പോൾ വിപണിയിലുള്ളത്. 750 മില്ലി ലീറ്റർ മദ്യമാണ് ഈ മാസം 15 നു വിപണിയിലെത്തുന്നത്. ഫുൾ ബോട്ടിലിറങ്ങിയാലും ഒരു ലീറ്ററും വിപണിയിലുണ്ടാകും.
ഒരു ലീറ്റർ ജവാൻ റം 640 രൂപയ്ക്കാണ് വിൽക്കുന്നത്. നിലവിൽ മറ്റൊരു ബ്രാൻഡും ഇത് വിലക്കുറവിൽ മദ്യം വിൽക്കുന്നില്ല. ബോട്ടിൽ എത്താൻ താമസം നേരിട്ടതും റജിസ്ട്രേഷൻ നപടികൾ നീണ്ടതുമാണ് ഫുൾബോട്ടിൽ വിപണിയിലെത്താൻ വൈകിയതിനു കാരണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments