Latest News
Loading...

2 കിലോ ഗഞ്ചാവുമായി കോട്ടയം എക്‌സൈസിന്റെ പിടിയില്‍

കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവും ചേര്‍ന്ന്  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം 2 കിലോ കഞ്ചാവുമായി വെങ്ങോല സ്വദേശിയെ അറസ്റ്റ് ചെയ്തു. കാറില്‍  2 Kg ഗഞ്ചാവ് സഹിതം എറണാകുളം വെങ്ങോല  കരിക്കിനാകുടി വീട്ടില്‍ മുഹമ്മദ് മുന്‍ മുനീര്‍ കെ.എം.(34) ണ് പിടിയിലായത്. 




പ്രതിയെ ചോദ്യം ചെയ്തതില്‍ ഗഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെക്കുറിച്ചും വാഹനത്തിന്റെ ഉടമയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെയും അറസ്റ്റ് ചെയ്യും. പ്രതി ആന്ധ്ര പ്രദേശില്‍ 200 കിലോയിലേറെ ഗഞ്ചാവ് കടത്തിയതിന് കേസുള്ള ആളാണ്.  പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന ഗഞ്ചാവ് വില്പനക്കാരനാണ് പ്രതി. ഗഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെ കാത്ത് കിടക്കുന്ന സമയത്താണ് പിടിയിലായത്. പ്രതിയെ പാല കോടതി മുന്‍പാകെ നാളെ ഹാജരാക്കും.  റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്  , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ്, പ്രശോഭ്, ഹാംലെറ്റ്, പ്രദീപ്, ശ്യാം ശശിധരന്‍ ഡ്രൈവര്‍ അനില്‍ എന്നിവരും പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments