കടനാട്: രാമപുരം സബ് ജില്ലാ കലോത്സവത്തിൽ എൽ. പി.വിഭാഗത്തിൽ 65 ൽ 65 പോയിന്റും നേടി കടനാട് സെന്റ് മാത്യൂസ് എൽ. പി.സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തി പരിചയമേളയിലും ഓവറോൾ കിരീടം സ്കൂൾ സ്വന്തമാക്കിയിരുന്നു. മാനേജർ റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, അസി. മാനേജർ റവ. ഫാ. ഐസക് പെരിങ്ങാമലയിൽ, പി. റ്റി. എ. ഭാരവാഹികൾ എന്നിവർ തിളക്കമാർന്ന വിജയം നേടിയെടുത്ത കുട്ടികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments