Latest News
Loading...

റവന്യൂ ജില്ലാ ശാസ്ത്രോ ത്സവം മുസ്‌ലീം ഗേൾസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്..



ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ 397 പോയിന്റ് നേടി ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി 32 വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 



ഗ്രൂപ്പ് പ്രൊജക്ട്, സിങ്കിൾ പ്രൊജക്ട്, പ്യൂയർ കൺസ്ട്രക്‌ഷൻ, നമ്പർ ചാർട്ട് അപ്ലയിഡ് കൺസ്ട്രക്ഷൻ അതർ പാർട്ട്, നാച്വറൽ ഫൈബർ, ഫാബ്രിക്‌ പെയിന്റിംഗ് , ചോക്ക് മെയ്ക്കിങ്ങ്, പ്രൊഡക്ട് യൂസിങ് വേയ്സ്റ്റ് മെറ്റീരിയൽ , അറ്റ്ലസ് മേക്കിങ്, സ്റ്റിൽ മോഡൽ, മൾട്ടിമീഡിയ പ്രസന്റേഷൻ, ജ്യോമെട്രിക്കൽ ചാർട്ട് പേപ്പർ ക്രാഫ്റ്റ്, ബുക്ക് ബൈന്റിംഗ് , പാം ലീവ്സ് ബീഡ് സ് വർക്ക്, വാർത്താ വായന, ശാസ്ത്ര നാടകം എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്. വിജയികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റ്, പി.ടി എ കമ്മിറ്റികൾ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments