Latest News
Loading...

മുതുകോര മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി

കൈപ്പള്ളി മുതുകാരമലയിൽ കുടുങ്ങിയ യുവാക്കളെ ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമ്മൽ എന്നിവരാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വഴിയറിയാതെ മലയിൽ കുടുങ്ങിയത്.



ബൈക്കിൽ എത്തിയ ഇരുവരും മലമുകളിൽ കയറുന്നതിനിടെ കോടമഞ്ഞിൽ പെട്ട് വഴിയറിയാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ നിൽക്കുന്ന സ്ഥലം വാട്സ്ആപ്പ് വഴി ലൊക്കേഷൻ സുഹൃത്തിന് അയച്ചു നൽകി. ഈ ലൊക്കേഷൻ പ്രകാരം ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയായിരുന്നു. വൈകുന്നേരം പെയ്ത ശക്തമായ മഴയും കോടമഞ്ഞിൽ ദൂരെക്കാഴ്ചയില്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 



വൈകിട്ട് അഞ്ചരയോടെ ഇരുവരെയും കണ്ടെത്തി. ഒരു മീറ്റർ പോലും ദൂരക്കാഴ്ച ലഭിക്കാത്ത വിധം ശക്തമായ കോടമഞ്ഞ് മൂടിയതാണ് വഴിയറിയാതെ ബുദ്ധിമുട്ടിലാക്കിയതെന്ന് ഇരുവരും പറഞ്ഞു. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ബിനു, ടീം എമർജൻസി ലീഡർ അഷറഫ് കുട്ടി  എന്നിവർ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments