ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തും കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും വനിതകൾക്കായി സംയുക്തമായി 'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ സംഘടിപ്പിച്ചു. വലവൂർ ഗവൺമെന്റ് യു.പി. സ്‌കൂളിൽ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.
കാമ്പയിന്റെ ഭാഗമായി 'ഏകാരോഗ്യം: നല്ല ആരോഗ്യശീലങ്ങൾ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രിൻസ് അഗസ്റ്റിൻ, വത്സമ്മ തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ മോളി ടോമി, ആനിയമ്മ ജോസ്, ഗിരിജ ജയൻ, സാജു ജോർജ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ജിൻസി കുര്യാക്കോസ്, ഡോ. കെ.എം. ജോസഫ്, ഡോ. റീനു രാജ്, ഡോ. എസ്. വസുധ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments