Latest News
Loading...

സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ഉജ്വല വിജയം




            ഈരാറ്റുപേട്ട ഉപജില്ല പ്രവൃത്തി പരിചയമേളയിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മുന്നാം സ്ഥാനവും, ഐ.റ്റി മേളയിൽ അഞ്ചാം സ്ഥാനവും നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. 


വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളിൽ പത്ത് പേർ ഒന്നാം സ്ഥാനത്തിനും പന്ത്രണ്ട് പേർ രണ്ടാം സ്ഥാനത്തിനും അർഹരായി. 35 കുട്ടികൾ A ഗ്രേഡും 24 കുട്ടികൾ B ഗ്രേഡും കരസ്ഥമാക്കി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പരിശീലിപ്പിച്ച അദ്ധ്യാപകരെയും മാനേജർ ഫാ.മൈക്കിൾ വടക്കേക്കര, ഹെഡ്മാസ്റ്റർ ജോ സെബാസ്ത്യൻ, പി.റ്റി.എ.പ്രസിഡൻറ് ഡയസ് എം.ജെ. എന്നിവർ അഭിനന്ദിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments