പാലാ ഏറ്റുമാനൂർ റോഡിൽ മുത്തോലി കവലയ്ക്ക് സമീപം റോഡരികിൽ അപകടാവസ്ഥയിൽ നിന്ന വാകമരം വെട്ടിമാറ്റി. ചുവടു ദ്രവിച്ച മരം രാവിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചെരിഞ്ഞു നിൽക്കുകയായിരുന്നു. മീനച്ചിലാറിന് മറുകരയിലേക്ക് വലിച്ചിരുന്ന വൈദ്യുത ലൈനിൽ താങ്ങിയാണ് മരം നിന്നിരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഹൈവേ പോലീസ് വിവരം അറിയിച്ചതിനെ പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിരുന്നു. പാതയിലെ അപക ടകരമായ മരങ്ങളും ശിഖരങ്ങളും മുൻവർഷം മുറിച്ചുമാറ്റിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments