Latest News
Loading...

തലപ്പുലം സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയവർകെതിരായി നടപടി സ്വീകരിക്കുക. Ldf




തലപ്പുലം സർവ്വീസ് സഹകരണ ബാങ്കിൽനിന്നും വായ്പ തട്ടിപ്പിലൂടെ കോടികൾ തട്ടിയ ബാങ്ക് പ്രസിഡന്റിനും ഭരണ സമിതി അംഗങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് തലപ്പുലം LDF മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തലപ്പലം സർവീസ് സഹകരണ ബാങ്കിൽ 2021 ൽ സ്പെഷ്യൽ ഇൻസ്പെക്ഷൻ ടീം നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു. സഹകരണവകുപ്പ് നിയമം 65 പ്രകാരം വിശദമായ അന്വേഷണം ആരംഭിച്ചപ്പോൾ ഭരണ നേതൃത്വം അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു കോടതി അന്വേഷണം തുടരാൻ ഉത്തരവിട്ടു. 



ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ കോട്ടയം സഹകരണ ജോയിൻറ് രജിസ്ട്രാറെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രസിഡൻന്റും ഭരണ സമതി അംഗങ്ങളും തങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും പേരിൽ വൻതുക വായ്പ തിരിച്ചടവ് ശേഷി പരിഗണിക്കാതെ സ്വന്തമാക്കി. ബാങ്കിന്റെ ബൈലോ പ്രകാരം രംഗത്തിന്റെ വാ പരിധി ലം രൂപയാണ്. അതിന് വിരുദ്ധമായി പ്രസിഡന്റിന്റെ ഭാര്യക്കും ബിനാമികൾക്കും പ്രസിഡന്റിന് പൂർണ്ണ അവകാശം ഇല്ലാത്ത വസ്തുവിന്റെ ഈ .ടിന്മേൽ 60 ലക്ഷം വരെ വായ്പ തരപ്പെടുത്തി.

ഈ വസ്തുവിന്റെ ഉയർന്ന വാല്യുവേഷൻ സ്വയം നിർണ്ണയിച്ച് കോടികണക്കിന് രൂപ കൈപ്പറ്റി പ്രസിഡന്റിന്റെ ബിനാമികളായ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകി കോടികൾ വായ്പകൾ നൽകി. ഈ വായ്പകൾ ഒന്നും തിരിച്ചടച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ ക്രമക്കേടുകൾ സഹകാരികളിൽനിന്നും മറച്ച് വയ്ക്കുവാനാണ് സുപ്രീം കോടതിയിൽ വരെ പോയി വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന് സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ് വാങ്ങിയത്. 


വ്യാജരേഖ ചമച്ച് പ്രസിഡൻറ് തന്റെ ബിനാമിയുടെ പേരിൽ വായ്പ തട്ടിപ്പ് നടത്തിയതിന് വസ്തു ഉടമ കൊടുത്ത പരാതിയിൽ കോടതി നിർദേശപ്രകാരം പ്രസിഡന്റിന് എതിരെ FIR ഇട്ട് പോലീസ് അന്വേഷണം നടത്തിവരുകയാണ്. വ്യാജരേഖ ചമച്ച് തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ സഹകരണ സംഘം ആർബിട്രേഷൻ കോടതി മുമ്പാകെ ARV ഫയൽ ചെയ്തിരിക്കുകയാണ്. കോടതി നിർദേശപ്രകാരം അടിയന്തിരമായി സഹകരണ വകുപ്പ് ഭരണ സമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. LDF പഞ്ചായത്ത് കമ്മറ്റി കൺവീനർ സുഭാഷ് ജോർജ് , തലപ്പലം ലോക്കൽ സെകട്ടറി മോഹനൻ , കേരള കോൺഗ്രസ് M ഭാരവാഹി ജോൺ വെട്ടുകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments