കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന തലപ്പലം സർവീസ് സഹകരണ ബാങ്കിനെ അടുത്തകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ മോശപ്പെടുത്തുന്ന രീതിയിലും ബോർഡ് മെമ്പർമാരെ അപമാനിക്കുന്ന രീതിയിലും ഉള്ള എൽഡിഎഫ് പ്രസ്താവനകൾ അടിസ്ഥാനരഹിതം. നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിനെ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് ആരോപണങ്ങൾ ഉന്നയിച്ച് മോശപ്പെടുത്തുവാൻ ഉള്ള നീക്കത്തെ ചെറുക്കുമെന്നും ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ.
താൻ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളെ സംബന്ധിച്ച് എൽഡിഎഫ് നടത്തിയ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് താൻ നടത്തിയ ഇടപാടുകൾ എല്ലാം സത്യസന്ധമാണ് താൻ ബാങ്കുമായി നടത്തിയിരിക്കുന്ന എല്ലാ ലോൺ ഇടപാടുകളും മാസങ്ങൾക്ക് മുൻപേ പലിശ സഹിതം അടച്ചു തീർത്തിട്ടുള്ളതാണെന്നും ബാങ്ക് രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. എന്നിട്ടും തന്നെ മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യുന്നത് എന്തിനാണെന്ന് എൽഡിഎഫ് വ്യക്തമാക്കണം..
എട്ടുവർഷം മുൻപ് നടന്ന കെട്ടിടം നിർമ്മാണം ആയി ബന്ധപ്പെട്ട എൽഡിഫ് ഉന്നയിച്ച ആരോപണം അയ്യയിരം രൂപ ഒരു സ്ക്വയർഫീറ്റിന് കെട്ടിടം പണിയുവാൻ ചെലവായി എന്നുള്ളതാണ്.. എന്നാൽ 12030sq കെട്ടിടത്തിന്റെ നിർമ്മാണം സോളാർ പാനൽ മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ചേർന്ന് ഒരു സ്ക്വയർ ഫീറ്റിന് 2800/ രൂപ എന്ന നിരക്കിൽ ആണ് കെട്ടിടം പണി പൂർത്തീകരിച്ചത്. ഇതെല്ലാം ബന്ധപ്പെട്ട രേഖകളുമായി പരിശോധിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് .. ചുമ്മാ ഊഹാപോഹ കണക്കുകൾ മീഡിയയിൽ നിരത്തി സമൂഹമാധ്യമത്തിൽ തന്നെ മനപ്പൂർവ്വം ആക്ഷേപിക്കുകയുമാണ്
ഈ ബാങ്കിൽ നിന്നും വായ്പകൾ നൽകുന്നത് കൃത്യമായ ഈടും തിരിച്ചടവും ഉള്ളവർക്കു മാത്രമേ ലോൺ അനുവദികാറുള്ളു...
അനർഹരായവർക്ക് ലോൺ നൽകി എന്ന വാദം തിരച്ചും തെറ്റാണെന്നും തന്നെയും ബോർഡ് മെമ്പർമാരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഇത്തരം പ്രസ്താവനകൾ എൽഡിഎഫ് ഉപേക്ഷിക്കണം .. കഴിഞ്ഞ 15 വർഷമായി 25% ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് കുടിശ്ശിക തിരിച്ചടവിൽ 8.മുതൽ 12 ശതമാനം മാത്രമേ ഉള്ളൂ ... കൂടാതെ എൽഡിഎഫ് പറയുന്ന ബാങ്കിനെതിരെ കേസ് നൽകിയ ഒരു വ്യക്തി അദ്ദേഹം എടുത്ത ലോണിന്റെ തിരിച്ചടവ് കൃത്യമായി നടപ്പാക്കാത്തതിനാൽ ബാങ്ക് നടപടി സ്വീകരിക്കുവാൻ തുടങ്ങിയപ്പോൾ ബാങ്കിനെതിരെയുള്ള അമർഷം കൊണ്ട് നടത്തിയതാണ് എന്നും പ്രഥമ ദൃഷ്ടിയാൽ പോലീസ് അന്വേഷണത്തിൽ ബോധ്യപ്പെടുകയുംകേസ് തള്ളപ്പെടുകയും ചെയ്തു.
പിന്നീട് കോടതിയിൽ തനിക്കെതിരെ പ്രൈവറ്റ് പരാതി കൊടുത്ത് മനപ്പൂർവ്വം അപകീർത്തിപ്പെടുത്തി. മീനച്ചിൽ താലൂക്കിലെ പല എൽഡിഎഫ് സഹകരണ സംഘങ്ങളിലും വൻ അഴിമതി റിപ്പോർട്ട് ചെയ്തിട്ടും ഒരു അന്വേഷണ പരമ്പരയും നടത്താത്ത സർക്കാർ. യുഡിഎഫ് ഭരിക്കുന്ന തലപ്പലം സർവീസ് സഹകരണ ബാങ്കിൽ നടത്തുന്ന അന്വേഷണ പരമ്പര ബാങ്കിനെ അപകീർത്തിപ്പെടുത്തി , നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ച ബാങ്കിനെ തകർക്കുക എന്ന ലക്ഷ്യമാണ്.ബാങ്ക് ഭരണസമിതി പിരിച്ചുവിടുവാനും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കി ബാങ്കിനെ കൊള്ളയടിക്കു വാനുമുള്ള എൽഡിഎഫ് തന്ത്രം നടപ്പിലാവില്ല. നേരത്തെ യുഡിഎഫുമായി 26 വർഷം ചേർന്ന് ഭരിച്ച ചില വിരുതന്മാർ മുന്നണി വിട്ടതിനു ശേഷം യാതൊരു ഉളുപ്പുമില്ലാതെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് നേരത്തെ തങ്ങൾ കൂടി ഒപ്പിട്ടു നൽകിയ ആളുകൾക്ക് മാത്രമേ ലോൺ ഉൾപ്പെടെയുള്ള എല്ലാ ബാങ്ക് സംബന്ധമായ പ്രവർത്തനങ്ങളും ചെയ്തിരുന്നത് എന്നിട്ടാണ് യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങളുമായി ഇന്ന് അവർ രംഗത്ത് വന്നിരിക്കുന്നത് ..... ജില്ലയിലെ മറ്റു ബാങ്കുകളെ വെച്ച് ഏറ്റവും കുറഞ്ഞ കുടിശികയും ഏറ്റവും ഉയർന്ന ലാഭവിഹിതവും ഉള്ള തലപ്പലം സർവീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും നിക്ഷേപകരെ സംബന്ധിച്ചും സഹകാരികളെ സംബന്ധിച്ചും നിലനിൽക്കുന്നില്ല എന്നും. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് എൽഡിഎഫ് ജനങ്ങൾക്കിടയിൽ കുപ്രചരണങ്ങൾ നടത്തുന്നത് ബാങ്ക് തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടണ് എന്നും അഡ്വ: സെബാസ്റ്റ്യൻ എം ജെ പത്രസമ്മേളനത്തിൽ അറിയിച്ചു.. അദ്ദേഹത്തോടൊപ്പം ആർ.പ്രേംജി, ബാങ്ക് വൈസ് പ്രസിഡണ്ട് സി കെ സുരേന്ദ്രൻ, പയസ് കുര്യൻ, ഷിബി ജോസഫ്, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments