Latest News
Loading...

ഉപജില്ല ഐ.ടി മേള മുസ്‌ലീം ഗേൾസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.



ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ല ഐ ടി മേളയിൽ മുസ്‌ലീം ഗേൾസ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. യു.പി.വിഭാഗത്തിൽ 24 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 62 ഹയർസെക്കൻററിയിൽ 66 പോയിന്റും സ്കൂൾ കരസ്ഥമാക്കി. 



മലയാളം ടൈപ്പിംഗ് , ഡിജിറ്റൽ പെയിന്റിംഗ് ഐ ടി ക്വിസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് ., പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ആനിമേഷൻ എന്നീ ഇനങ്ങളിലായി 17 വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിൽ മൽസരിച്ചത്. ഇതിൽ 15 പേർ റവന്യൂ ജില്ലാ മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വിജയികളെ മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അനുമോദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments