പാലാ സെന്റ് തോമസ് കോളേജിലെ കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ (സി.എസ്.എം.) ആഭിമുഖ്യത്തില്‍ ഇന്റര്‍കോളേജിയേറ്റ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളില്‍ നിന്നായി 30 ടീമുകള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമകാലിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലെ സവിശേഷതകള്‍ കണ്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പലും സി.എസ്.എം. ഇന്റര്‍ എപ്പാര്‍ക്കിയല്‍ ഡയറക്ടറുമായ റവ. ഡോ. കുര്യാക്കാസ് കാപ്പിലിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. 'ഇന്ത്യയുടെ ശാസ്ത്രപുരോഗതിയും സാമ്പത്തിക പരിതസ്ഥിതിയും' എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദത്തിന്റെ ഭാഗമായി റവ.ഡോ. ജോസഫ് കരികുളം, മാത്യു കുര്യാക്കോസ്, ഷൈജു പാവുത്തിയേല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ആനിമേറ്റര്‍മാരായ സിജു ജോസഫ്, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. തോമസ് വി. മാത്യു, ഭാരവാഹികളായ ജോസഫ് റോണിത്ത് ജോയി, ആന്‍മേരി മാണി, അനിറ്റ ബെന്നി, റ്റോം റ്റിറ്റോ, ഫാ.റ്റോണി ചൊവ്വേലിക്കുടിയില്‍, ശ്യാം ജയിംസ്, ജൂഡ് ജോബി, തേജസ് ജോസഫ്, ഡെറിന്‍ ഷാജി, ജോസ്ന ജോര്‍ജ്, പ്രിന്‍സി എബ്രാഹം, ജോസ് പി. ജോബി മുതലായവര്‍ നേതൃത്വം നല്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments