Latest News
Loading...

ക്യാമ്പിൽ സ്വയം തയ്യാറാക്കിയ ബിരിയാണിക്ക് രുചിയേറെയെന്ന് കുട്ടിക്കൂട്ടം



. ക്യാമ്പിൽ സ്വയം തയ്യാറാക്കിയ ബിരിയാണിക്ക് രുചിയേറെയെന്ന് കുട്ടിക്കൂട്ടം. ഈരാറ്റുപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ക്യാമ്പിൽ ആണ് കുട്ടികൾ ബിരിയാണി തയ്യാറാക്കിയത്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന 4 S (School Social Service Scheme) ക്ലബ്ബിന്റെ ക്യാമ്പിൽ രണ്ടാം ദിവസമാണ് കുട്ടികൾ വ്യത്യസ്തമായ പാഠം പരിശീലിച്ചത്. 


സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിയായ ഷമീമിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം, അതും ബിരിയാണി തന്നെ , സ്വയം പാചകം ചെയ്യുകയായിരുന്നു. പാചകത്തിന്റെ ഓരോ ഭാഗവും കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തത് കൊണ്ടാവും വിളമ്പി വന്നപ്പോൾ ബിരിയാണിക്ക് പതിവിലേറെ രുചി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments