മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ പൊതുകത്ത് റബ്ബര്‍ പാലിന്റെ വേസ്റ്റ് കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു. തമ്പലക്കാട് ആര്‍.കെ റബേഴ്‌സില്‍ നിന്നും അമോണിയ ചേര്‍ന്ന റബ്ബര്‍ പാല്‍ വേസ്റ്റ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ടാങ്കര്‍ പൊട്ടി മാലിന്യം മുഴുവന്‍ തോട്ടിലേയ്ക്ക് ഒഴുകി പരന്നു. തോട്ടില്‍ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചില്‍ തോടും മലിനമായി. പുഴയിലെ മീനുകള്‍ മുഴുവന്‍ ചത്തു.
ഇന്ന് ഒരു ദിവസത്തേയ്ക്ക് ഈ തോടിന്റെ പരിസരത്ത് ഉള്ള കിണറുകളില്‍ നിന്നും ആരും വെള്ളം പമ്പ് ചെയ്യാന്‍ പാടില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കിണറ്റിലെ വെള്ളത്തിന് നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കില്‍ കിണര്‍ ശുദ്ധിയാക്കുകയും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുകയും ചെയ്യണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments