Latest News
Loading...

അവധി .വാഗമണ്ണിൽ വൻതിരക്ക്



അവധി ദിവസത്തിൽ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ വൻതിരക്ക്. വാഗമണ്ണിലേക്കുള്ള റോഡിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പൂജ അവധി ആഘോഷിക്കാനായി കുട്ടികളടക്കം കുടുംബങ്ങൾ വാഗമൺ തെരഞ്ഞെടുക്കുന്നതും തിരക്കിന് കാരണമായി. 



ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേക്കുള്ള റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചതും വാഗമണ്ണിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. ഏലപ്പാറയിൽ നിന്നും വാഗമണ്ണിലേക്കുള്ള റോഡിലും മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ്, സൂയിസൈഡ് പോയിൻറ് , ഗ്ലാസ് ബ്രിഡ്ജ് എന്നിവിടങ്ങളിലും വലിയ വാഹനത്തിരക്കാണ്.



 വാഗമണ്ണിലേക്കുള്ള റോഡിൽ പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. അരമണിക്കൂറിലധികം ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിൽ പെട്ടതായും ചിലർ പറഞ്ഞു. ഇതുവഴിയുള്ള ബസുകളും വളരെ വൈകിയാണ് ഓടുന്നത്. ഞായറാഴ്ചയും മേഖലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടര മണിക്കൂർ വൈകിയാണ് ബസ്സുകൾ പലതും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments