നിർമാണം പൂർത്തീകരിച്ച് ഒരു മാസത്തിനുളിൽ ടാറിങ് തകർന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്‌ഘാടനം മാറ്റി നഗരസഭ. ഈരാറ്റുപേട്ട നഗരസഭയിലെ 9,10,11 ഡിവിഷനിലുള്ള കാരക്കാട് റോഡാണ് ടാറിങ് പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തകർന്നത്. ഇതിനിടെയാണ് റോഡ് ഉദ്ഘടനത്തിന്റെ ഫ്ളക്ക്സ് ബോർഡുകൾ നഗരസഭ പ്രദേശത്ത് സ്ഥപിച്ചത്. ഇതോടെ നാട്ടുകാർ പ്രാദേശിക സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ഉൾപ്പടെ പ്രതിക്ഷേധാവുമായെത്തി. ഇതോടെയാണ് ഉദ്‌ഘാടനം മാറ്റി വെച്ച് നഗരസഭ തലയൂരിയത്.
ആന്റോ ആന്റണി എംപിയും, നഗരസഭയും അനുവദിച്ച 40 ലക്ഷം മുതൽ മുടക്കിയാണ് റോഡ് പുനർ നിർമ്മിച്ചത്. ടാറിങ് ആരംഭിച്ചപ്പോഴേ പ്രദേശവാസികൾ വാർഡ് കൗൺസിലർമാരോട് നിർമാണത്തിലെ അപാകതകൾ ചൂണ്ടികാണിച്ചിരുന്നു.
റോഡിന്റെ ശോചനിയവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാരും,രാഷ്ട്രീയപാർട്ടികളും, കാരക്കാടു സ്കോളിലേ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി സമരം നടത്തിയിരുന്നു.ഒടുവിൽ നഗരസഭാ നടത്തിയ നാഗരോത്സവത്തിന് മുൻപിൽ കുടിൽ കെട്ടി സമരം നടത്തുവെന്ന് യുവജന കൂട്ടായ്മ്മ പ്രഖ്യാപിച്ചത്തോടെയാണ് നഗരസഭ റോഡ് നിർമ്മിക്കൻ ഫണ്ട് അനുവദിച്ചത്.
അതേസമയം, കാരക്കാട് റോഡ് ടാറിങ്ങിന്റെ MP ഫണ്ടിലെ 20 ലക്ഷ രൂപ ഇതുവരെ കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയിട്ടില്ലെന്നും ബില്ല് തടഞ്ഞു വച്ചിരിക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. കോണ്‍ട്രാക്ടറുടെ പൂര്‍ണമായ ചെലവില്‍ റോഡിലെ തകരാര്‍ പരിഹരിക്കാതെ ബില്ല് പാസാക്കില്ല. ഈ തകരാര്‍ പരിഹരിച്ചിട്ട് മാത്രമെ ഉദ്ഘാടനം നടത്തുകയുള്ളൂ. മുന്‍ നിശ്ചയിച്ച ഉദ്ഘാടന ദിവസത്തിന് മുന്‍പായി തകരാര്‍ പരിഹരിക്കാമെന്ന കരാറുകാരന്റെ ഉറപ്പിലാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. റോഡ് തകരാര്‍ പരിഹരിച്ച ശേഷം ഉദ്ഘാടനം നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments