Latest News
Loading...

പ്രതിയ്ക്ക് 27 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപാ പിഴയും



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോസ്ബുക്ക് വഴി പരിചയപ്പെട്ടതിനുശേഷം അശ്ലീല ചാറ്റിംങ് നടത്തുകയും പല ദിവസങ്ങളിൽ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പള്ളിമേലേതിൽ വീട്ടിൽ മണിയുടെ മകൻ മഹേഷ് (31) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി സി. ആർ. ബിജുകുമാർ 27 വർഷം തടവിനും രണ്ടര ലക്ഷം രൂപാ പിഴയും വിധിച്ച് ശിക്ഷിച്ചത്.


രാമപുരം പോലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിക്കുകയും 34 പ്രമാണങ്ങൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തു. ഇൻഡ്യൻ പീനൽ കോഡിലെയും പോക്‌സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments