Latest News
Loading...

മേശയിൽ അടിച്ചു ബിനു പുളിക്കകണ്ടം . ചെയർപേഴ്സൺ ആശുപത്രിയിൽ



പാലാ നഗരസഭയിൽ നാടകീയമായ രംഗങ്ങൾ . വിനോദയാത്ര വിവാദത്തെ തുടർന്ന് പുറത്തിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലും അജണ്ടകൾ ചർച്ച ചെയ്തെങ്കിലും ഭരണപക്ഷ അംഗങ്ങൾ തമ്മിലും വക്കേറ്റ മുണ്ടായി. പുല്ലുവെട്ടി യന്ത്രം വാങ്ങുന്നതുമായി ബന്ധപെട്ട വിഷയത്തിലാണ് ഭരണപക്ഷംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. 

ഹെൽത്തിലെ ഉദ്യോഗസ്ഥന് നഗരസഭയോട് വേണ്ടത്ര കൂറില്ലെന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ബൈജു കൊല്ലംപറമ്പിൽ പറഞ്ഞത് ബിനു പുളിക്കക്കണ്ടം ഏറ്റുപിടിക്കുകയും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ വിശദികരണം ആവശ്യപെടുകയും ചെയ്തു. എന്നാൽ ചെയ്യർപേഴ്സൺ ഇതിന് വഴങ്ങാതെ മറ്റ് അജണ്ടയിലേക്ക് കടന്നത് ബിനുവിനെ പ്രകോപിപ്പിച്ചു. ചേംബറിനടുത്തെത്തിയ ബിനു ഡയസിൽ അടിക്കുകയും അജണ്ട പിടിച്ച് വാങ്ങുകയും ചെയ്തു. ഇതോടെ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിച്ച് വിട്ടതായി പ്രഖ്യാപിച്ച് ചെയ്യർ പേഴ്സണും ഇറങ്ങി പോയി. 




ഒരാൾക്കെതിരെ ആരോപണം ഉനയിക്കുമ്പോൾ മറുപടി പറയാനുള്ള അവസരം നൽകണമെന്നാണ് താൻ ആവശ്യപെട്ടതെന്നും വൈകാരികമായി സംസാരിക്കുന്നാൾ മേശയിൽ അടിക്കുന്നത് സ്വഭാവികമാണെന്നും ബിനു പുളിക്ക കണ്ടം പറഞ്ഞു. 

അതേ സമയം വിൽകട്ടർ വാങ്ങുന്നതല്ല പ്രശ്നമെന്നും പല കൗൺസിലും അജണ്ട വായിക്കാൻ അനുവദിക്കാറില്ലെന്നും ചെയ്യർ പേഴ്സൺ ജോസിൻ ബിനോ പറഞ്ഞു. പ്ലക്കാർഡ് പിടിച്ച പലരുടെയും ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും ചെയ്യർ പേഴ്സൺ പറഞ്ഞു. ഇതിന് മുൻപും ഇത്തരം സ്വകാര്യ യാത്രകൾ നടത്തിയിട്ടുണ്ടെന്നും ജോസിൻ ബിനോ പറഞ്ഞു. 




 കൗൺസിൽ യോഗത്തിന് ശേഷം ചെയർപേഴ്സൺ ജോസിൻ ബിനോയിക്ക് ദേഹാസ്വാസ്ഥ്യം.പരിശോധനയ്ക്കായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കൗൺസിൽ യോഗത്തിലെ വിവാദങ്ങൾക്ക് ശേഷമാണ് ചെയർപേഴ്സൺ
 ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments