Latest News
Loading...

പണംവെച്ച് പകിട കളി. പാലാ നഗരസഭയില്‍ പുതിയ വിവാദം



പാലാ നഗരസഭാ അംഗങ്ങളുടെ വിനോദയാത്ര വിവാദമാകുന്നു. വിനോദയാത്രയ്ക്കിടെ പണംവെച്ച് പകിട കളിച്ച വീഡിയോ പുറത്ത് വന്നതാണ് വിവാദമായത്.  കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് എം അംഗങ്ങളും ഉള്‍പ്പെടെയുള്ള സംഘം വിനോദയാത്ര പോയത്. ഇതില്‍  ആനി ബിജോയി, ലിസിക്കുട്ടി എന്നീ യുഡിഎഫ് കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. 



പാട്ടും ആഘോഷവുമായുള്ള ഹൗസ്‌ബോട്ട്  യാത്രയ്ക്കിടെയാണ് പണംവെച്ച് പകിട കളിക്കുന്ന വീഡിയോ പുറത്ത് വന്നത്. കൗണ്‍സിലര്‍മാര്‍ ചുറ്റും കൂടിയിരിക്കുന്നതും പകിട കളിക്കുന്ന മേശയില്‍ പണം വച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെയര്‍പേഴ്‌സണുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


സംഭവത്തില്‍ നാളെ പരാതി നല്കുമെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് പറഞ്ഞു. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments