Latest News
Loading...

വനിതാ കൗണ്‍സിലര്‍മാരുടെ നിലപാട് അപഹാസ്യം. ഷീബ ജിയോ



പാലാ നഗരസഭയിലെ നാല് cpm വനിതാ കൗണ്‍സിലര്‍മാര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വെക്കുവാന്‍ സന്നദ്ധമെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു എന്നത് അപഹാസ്യമെന്ന് നഗരസഭ കൗണ്‍സിലറും cpm പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ ഷീബ ജിയോ പറഞ്ഞു. LDF ലെ മുന്‍ ധാരണ പ്രകാരം cpm ന് ലഭിച്ച  സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞ്  രാജിവെക്കേണ്ട സമയം മാസങ്ങള്‍ക്ക് മുന്‍പേ  കഴിഞ്ഞതാണ്. ഡിസംബര്‍ ആദ്യം  വൈസ് ചെയര്‍പേഴ്‌സണും ജനുവരിയില്‍ ചെയര്‍പേഴ്‌സണും രാജിവെക്കേണ്ടതുണ്ട്..സ്ഥാനങ്ങള്‍ മാറിക്കൊടുക്കുവാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ രാജി സന്നദ്ധത എന്നത് തികച്ചും അപഹാസ്യമാണ്.. 

ബിനു പുളിക്കകണ്ടം ഒഴികെ  5 വനിത കൗണ്‍സിലര്‍മാരും പാര്‍ട്ടി ചിഹ്നത്തില്‍ അല്ല മത്സരിച്ചത്.. ബിനു പുളിക്കകണ്ടം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ഒഴിഞ്ഞ് അംഗമായി മാത്രം തുടരുന്നത് അറിയിച്ച്  ഒരു മാസം മുന്‍പ് തന്നെ  കത്ത് നല്കിയിട്ടുള്ളത് അറിവുള്ളതാണ്.. കൗണ്‍സില്‍ യോഗങ്ങളില്‍ സെക്ഷന്‍ മേധാവികള്‍ പങ്കെടുത്ത് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരുടെ നിയമപരമായ ഉത്തരവാദിത്വമാണ്.. കഴിഞ്ഞ കൗണ്‍സിലില്‍ ഇടതു യൂണിയനില്‍ അംഗമായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കെതിരെ മുന്‍ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാനായ കൗണ്‍സിലര്‍ അടിസ്ഥാനരഹിതമായ ഗുരുതരമായ ആരോപണം ഉന്നയിച്ചു. യോഗത്തില്‍ ഹാജരുണ്ടായിരുന്ന ഉദ്യോഗസ്ഥന്  ഇതിന് വിശദീകരണം നല്കുവാന്‍ അവസരം നല്കുന്നതിന് ചെയര്‍ അനുമതി നല്കാതെ തിരക്കിട്ട് അജണ്ട വായിച്ച് മുന്നോട്ട് പോയതാണ് കൗണ്‍സില്‍ യോഗം തടസ്സപ്പെടാന്‍ കാരണം.. 

മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റൊരു ഇടതു യൂണിയനില്‍ പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതും യോഗത്തില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.. ഹൗസ് ബോട്ടിലെ പകിടകളി വിവാദം വഴിതിരിച്ച് വിടാനുള്ള തിരക്കഥ മാത്രമാണ്, ഭരണം നടത്താന്‍ അനുവദിക്കുന്നില്ല എന്നുള്ളത്.. ആരെങ്കിലും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മടിയില്‍ കനമില്ലെങ്കില്‍ പേടിക്കേണ്ടതില്ല.. വിവരാവകാശ നിയമം വന്നിട്ട് വര്‍ഷങ്ങളേറെ ആയി.. ഈ നിയമം മൂലം പാലാ നഗരസഭയില്‍ എന്നല്ല ഒരിടത്തും ഭരണ സ്തഭംനം ഉണ്ടായി എന്നത് കേട്ടുകേള്‍വി പോലുമില്ല എന്നും ഷീബ ജിയോ പ്രതികരിച്ചു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments