പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതു കോരമലയിൽ സന്ദർശനത്തിന് എത്തിയ രണ്ട് യുവാക്കൾ മലയിൽ കുടുങ്ങി . ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ നിർമ്മൽ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്. മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
തുലാമഴ ശക്തിപ്പെട്ട സാഹചര്യത്തിൽ മലമുകളിൽ ഉയരുന്ന കോടമഞ്ഞ് വഴിതെറ്റുന്നതിന് കാരണമാകും. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറക്കുന്നതിനിടെ വഴിതെറ്റുകയായിരുന്നു. നിലവിൽ ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിക്കുന്നുമില്ല. ഫയർഫോഴ്സ് സംഘം നിലവിൽ കൈപ്പള്ളിയിൽ എത്തിയിട്ടുണ്ട്.
Update 5.30pm- യുവാക്കളെ കണ്ടെത്തി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments