Latest News
Loading...

പുസ്തകക്കെട്ടിനൊപ്പം ഒരു കഷണം കപ്പക്കിഴങ്ങും




ഈരാറുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനം അവിസ്മരണീയമാക്കി. ഒക്ടോബർ രണ്ടാം തീയ്യതി മുതൽ നടന്നു വരുന്ന ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നെത്തിച്ച മരച്ചീനി കിഴങ്ങുകൾ അധ്യാപകരും കുട്ടികളും ഒരുമിച്ചു കൂടി പാകപ്പെടുത്തി ഓരോ ക്ലാസ്സിലുമെത്തിച്ച് ഒരു മിച്ച് കഴിച്ചു. 



അധ്യാപകൻ കെ.എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മറ്റധ്യാപകനധ്യാപകരും വിവിധ ക്ലബ്ബ് പ്രതിനിധികളായ വിദ്യാർത്ഥികളും പാചകപ്രവർത്തനങ്ങൾ നടത്തി. ഹെഡ്മിസ്ട്രസ് എം.പി ലീന ഉൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ മാഹീൻ സി .എച്ച്, റമീസ് പി.എസ്., ജയൻ പിജി, അനസ് റ്റി.എസ്., ബീന റ്റി.കെ, റ്റെസിമോൾ മാത്യു മുഹമ്മദ് ലൈസൻ എന്നിവർ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments