Latest News
Loading...

കുടുംബശ്രീ " തിരികെ സ്കൂളിലേക്ക് " പരിശീലന പരിപാടി പാലായിൽ



  പാലാ നഗരസഭാ കുടുംബശ്രീയുടെ " തിരികെ സ്കൂളിലേക്ക് " പരിശീലന പരിപാടി സെന്റ് തോമസ് ഹൈസ്കൂളിൽ ചെയർ പേഴ്സൺ ജോസിൻ ബിനോ ഉത്ഘാടനം ചെയ്തു. അമ്പത് അയൽക്കൂട്ടങ്ങളിൽ നിന്നായി 460 അംഗങ്ങൾ പങ്കെടുത്തു. മുന്ന് ബാച്ചുകളായിട്ടാണ് പരിപാടി. പഴയകാല സ്കൂൾ അനുഭവങ്ങൾ പങ്കു വച്ചു നടത്തുന്ന പരിശീലനം അസംബ്ലിയോടു കൂടിയാണ് ആരംഭിച്ചത്. 



മാലിന്യ മുക്ത കേരളത്തിനു വേണ്ടി സത്യപ്രതിജ്ഞ ജോസിൻ ബിനോ ചൊല്ലിക്കൊടുത്തു. സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട് ബിജി ജോജോ . ഷാജു തുരുത്തൻ. ബിന്ദു മനു, മായാ പ്രദീപ് സി ഡി എസ് ചെയർ പേഴ്സൺ ശ്രീകല അനിൽകുമാർ തുടതുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments