സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന റ്റി.എ.റ്റി.എം സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കരുതൽ എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ....പാലാ ചെത്തിമറ്റo ദൈവ ദാൻ സെന്ററിലെ വയോജനങ്ങൾക്ക് കുട്ടികളും അദ്ധ്യാപകരും കൂടി സമാഹരിച്ച 100 പൊതിച്ചോർ നൽകിക്കൊണ്ടാണ് തുടക്കം കുറിച്ചത്. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ ജോൺസൺ പുളിക്കീൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ ജെഡിസി പ്ളാനിംഗ് ഫോറം കൺവീനർ ജെഫിൻ ജെ മാത്യു സ്വാഗതവും എച്ച് ഡി സി പ്ളാനിംഗ് ഫോറം കൺവീനർ പ്രഭജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങിൽ സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ലിജിമോൾ വിജി അദ്ധ്യക്ഷയായിരുന്നു.തുടർന്ന് സെന്ററിലെ മുഴുവൻ പേർക്കും മധുരം നൽകി....കോളേജിലെ മുഴുവൻ വിദ്യാർഥികളും അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്തു.....
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments