പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി സ്പേസ് ടെക്നോളജിയെക്കുറിച്ചുള്ള അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഐ. എസ്.ആർ. ഒ.- യുടെ തിരുവനന്തപുരം സെന്ററിൽ നിന്നും എത്തിയ സയന്റിസ്റ്റ് ജോസ് കെ.മാത്യു, ഇന്ത്യൻ റിസർച്ച് ഓർഗനൈസേഷന്റെ ചരിത്രവും ബഹിരാകാശ രംഗത്ത് നമ്മൾ കൈവരിച്ച നേട്ടങ്ങളും പ്രസന്റേഷനിലൂടെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ചാന്ദ്രയാൻ 3 യുടെ വിക്ഷേപണ ഘട്ടങ്ങൾ വീഡിയോകളിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി. റോക്കറ്റ് ടെക്നോളജിയെ വളരെ ലളിതമായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നത് ഈ പരിപാടിയുടെ വിജയമായിരുന്നു .
സ്കൂൾ മാനേജർ റവ.ഫാ.മാത്യു പാറത്തൊട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിക്കുകയും വിദ്യാർത്ഥി പ്രതിനിധി ജിയാ ജിൻസ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments